വര "തരം" പോലെ വരച്ചാല്‍

വര "തരം" പോലെ വരച്ചാല്‍ കാണുന്നവരില്‍ ചിന്ത ജനിക്കണം ചിന്തിച്ചവര്‍ക്ക് ചിരി പടരണം .
കാര്‍ട്ടൂണ്‍ രചന യില്‍ തനി നാടന്‍ ശൈലി പിന്തുടരുന്ന നവ പ്രതിഭയാണ് ബിനു.ആശ്രയ ബിനു എന്ന പേരില്‍ കേരളത്തില്‍ അറിയപെടുന്ന ബിനുവിന്റെ ബ്രഷ് ചലിച്ചാല്‍ പിറക്കുന്നത് ഓയില്‍ പെയിന്റിംഗ്,അല്ലെങ്കില്‍ ഒരു കാര്‍ട്ടൂണ്‍ അതുമല്ലങ്കില്‍ സുഹൃത്തുകളില്‍ ആരുടെയങ്കിലും കാരിക്കേച്ചര്‍.ബിനുവിന്‍റെ ഓരോ രചനയിലും നിഴലിച്ചു നില്‍ക്കുന്നത് സാമൂഹിക വിഷയങ്ങള്‍.ബിനുവിന്റെ രചനാ പാടവം വിരല്‍ ചൂണ്ടുന്നത് കാലിക പ്രസക്തമായ വിഷയത്തിലേക്ക്.

വയലാറിന്റെ കവിത കടം എടുത്താല്‍ " സ്നേഹിക്കുക്കയില്ല ഞാന്‍ നോവും ആതമാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും ".ഈ വരികളില്‍ മനസ് അര്‍പ്പിച്ചു ബിനു വരച്ചു."മരമാണ് പ്രകൃതി നമ്മള്‍ക്ക് തന്ന യഥാര്‍ത്ഥ വരം" എന്ന് ബിനു വരയിലൂടെ ഓര്‍മിപ്പിക്കുന്നു.സാഹിത്യ സാംസ്കാരിക നായകന്‍ മാരുടെ മുഖ വടിവുകള്‍ ബിനുവിന്റെ രചനയില്‍ സുന്ദരം.
സുഹൃത്തുക്കളുടെ ആകാരം ക്യാന്‍വാസില്‍ ചടുലതയോടെ വരച്ചു അവര്‍ക്ക് സമ്മാനിക്കുന്ന ബിനു ചിത്രകലയുടെ പടവുകള്‍ കയറുന്നു.വരകളെ സ്നേഹിക്കുന്ന ബിനു ആശ്രയക്ക് സിഗ്നേച്ചര്‍ ന്യൂസ് നന്മ നേരുന്നു
No comments:
Post a Comment