Monday, 23 November 2015

വയലേലകളിലെ നാടന്‍ പാട്ടുകള്‍

വയലേലകളിലെ നാടന്‍ പാട്ടുകള്‍

തെയ്യോം തക താരോം തിത്തോം….

തക തെയ്യ്ത്തക താരോം തിത്തോം….

രാരിക്കംരാരോ….രേരിക്കംരേരോ…

നാട്ടുമലയാണ്‍മയുടെ പാട്ടുസിദ്ധി മുഴങ്ങി നിറഞ്ഞുനില്‍ക്കുന്നു ഈ ഈരടികളില്‍ …..


തുടികൊട്ടി താളത്തിനൊത്ത് ആടിപാടി അവര്‍, നാടന്‍ പാട്ടുസംഘങ്ങള്‍ നാടുനീളെ അലയുന്നു ഗ്രാമീണതനിമയുമായി. ജനമനസ്സുകളിലേക്ക് വളരെപ്പെട്ടെന്ന് കടന്നുചെല്ലുവാന്‍ ഏറ്റവും എളുപ്പമുള്ള വഴികളായിരുന്നു നാടന്‍പാട്ടുകള്‍.

ഇതുകൊണ്ടുതന്നെയാണ് ഭാരതത്തില്‍ നാടോടിസംഗീതത്തിന് അതിന്റേതായ മുദ്രപതിപ്പിക്കാന്‍ കഴിഞ്ഞതും. നാടന്‍ പാട്ടുകള്‍ മനുഷ്യന്‍ ആദ്യം ഉണ്ടാക്കിയ പാട്ടുകള്‍ആണ് നാടന്‍പാട്ടുകള് ‍.നാട്ടിലൊട്ടാകെ പ്രചരിക്കുന്നത് എന്ന അര്‍ഥത്തിലാണ് നാടോടിപാട്ടുകള്‍ എന്നറിയപ്പെടുന്നത്. നാടോടിപ്പാട്ടുകളുടെ നിര്‍വചനത്തില്‍നിന്ന് തന്നെ അതിന്റെ സവിശേഷതകളെ കണ്ടെത്താന്‍കഴിയും. ഇവ സാധാരണജനങ്ങളില്‍ നിന്നുണ്ടായതാണ്. വളരെ നിസ്സാരമെന്ന് തോന്നാവുന്ന ആവര്‍ത്തന പദ സ്വഭാവത്തിലെ നാടന്‍പാട്ടുകളില്‍ തനതായ ധര്‍മങ്ങളുണ്ട്.വാമൊഴിയിലൂടെ മാത്രം നിലനിന്നുപോരുന്ന
നാടന്‍പാട്ടുകളേയും മറ്റും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതിന് സഹായിക്കുന്നത് ഈ സവിശേഷ സ്വഭാവമാണ്.

 ഭാഷയുടെ ലാളിത്യവും സൗന്ദര്യവും തുളുമ്പുന്ന നാടന്‍പാട്ടുകള്‍ പലതും വിസ്മൃതിയിലായെങ്കിലും ോലിക്കിടയില്‍ ആവേശംവിതറുന്ന വരികള്‍ ഇന്നും പഴമക്കാരുടെ ഓര്‍മകളില്‍ മാത്രമാണ് നിറയുന്നത്. 

ആ കലാരൂപങ്ങളുടെ അവതാരകരായ ജനവിഭാഗങ്ങള്‍ ഒരു കാലത്ത് അഭിമുഖീകരിച്ച സമൂഹികപ്രശ്നങ്ങള്‍,സാമൂഹികവിമര്‍ശനം,ആചാരങ്ങള്‍,ജനങ്ങളെ ഒരുമിപ്പിക്കുന്ന ഘടകങ്ങള്‍

ആധുനിക തലമുറക്ക് നാടന്‍കലകളിലൂടെ കണ്ടെത്താന്‍കഴിയും. ഓരോ സമുദായത്തിനും സ്വതന്ത്രമായ സംസാര രീതിയുണ്ട്.സാധാരണ സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ സാഹിത്യ ഭാഷയില്‍ നിന്ന് ഭിന്നമായിരിക്കയന്നതായി കാണാം. വാമൊഴിയിലൂടെ തലമുറയില്‍ നിന്ന് തലമുറയിലേക്ക് 

കൈമാറ്റം ചെയ്യപ്പെട്ടവയാണ് നാടന്‍പാട്ട്. ഒരേ സംസ്കാരത്തില്‍ തന്നെ ആശയം കൊണ്ടും ,സ്വഭാവം കൊണ്ടും, വലിപ്പം കൊണ്ടും വ്യത്യസ്തങ്ങളായ നാടന്‍പാട്ടുകള്‍ കണ്ടുവരുന്നു .

No comments:

Post a Comment