Tuesday, 24 November 2015

മലയാള കവികള്‍

Ulloor.jpeg

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍

ഉള്ളൂർ എന്ന സ്ഥലത്തെക്കുറിച്ചറിയാൻ, ദയവായി ഉള്ളൂർ (തിരുവനന്തപുരം) കാണുക.
മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.)ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ്[1]സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. [2] അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻവള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ ചരിത്രകാരനായും, സർക്കാർ ഉദ്യോഗസ്ഥനായും ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
.

കുമാരനാശാന്‍

Image result for കുമാരനാശാന്‍

മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 121873 - ജനുവരി 16,1924). ആശാന്റെ കൃതികള്‍ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ വരുത്തുവാന്‍

വള്ളത്തോള്‍ നാരായണമേനോന്‍

Vallathol-Narayana-Menon.jpg
മലയാള മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ . ആധുനികമലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുകയും, ലോകജനതക്കു മുമ്പിൽ സമർപ്പിക്കുകയും അതുവഴി മലയാളവും, കഥകളിയും അന്താരാഷ്ട്ര പ്രസിദ്ധി നേടുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോള്‍

സുഗത കുമാരി

Picture
സുഗതകുമാരി മലയാളത്തിലെ പ്രശസ്തയായ കവയത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവാ‍യ സാമൂഹിക, പാരിസ്ഥിതിക പ്രവർത്തകയുമാണ്. 1934 ജനുവരി 3ന്‌ തിരുവനന്തപുരത്ത് ജനിച്ചു. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര്‍ എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്



കുരീപ്പുഴ ശ്രീകുമാർ
Kureepuzha 1.jpg

ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10-ന്‌ പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി കൊല്ലത്ത് ജനിച്ചു.ജാതി-മത വിശ്വാസിയല്ല. . . [1]ആഫ്രോ ഏഷ്യൻ യങ്ങ് റൈറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും ദേശീയ കവിമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട് .കൂട്ടുകാരി-കെ.സുഷമകുമാരി, മകൻ-നെസിൻ

innovative lesson plan







Monday, 23 November 2015

സംസ്കാരം

കൂടിയാട്ടം

ഭാരതീയക്ലാസ്സിക്കല്‍ കലകളില്‍ ആസ്വാദകന്റെ ഭാഗത്തുനിന്നു്‌ ഏറ്റവുമധികം പ്രയത്നം ആവശ്യപ്പെടുന്ന കല ഒരു പക്ഷെ കൂടിയാട്ടമായിരിക്കും. കൂടിയാട്ടം അവതരിപ്പിക്കുന്ന ചാക്യാര്‍ക്കുള്ള അറിവില്‍ നിന്നും ഒട്ടും കുറയാത്ത അറിവു്‌ കൈമുതലായുള്ള പ്രേക്ഷകനേ ഇതിനെ അതിന്റെ സമഗ്രതയിലും സൂക്ഷ്മതയിലും ആസ്വദിക്കാനാവൂ. അതുകൊണ്ട് ശുഷ്കമായ സദസ്സിനെച്ചൊല്ലി വ്യാകുലപ്പെട്ടിട്ടു്‌ കാര്യമില്ല. ക്ലാസ്സിക്കല്‍ കലകളുടെ അവതരണശൈലികളോടും പാരമ്പര്യനിഷ്ഠകളോടും പ്രതിപത്തിയുള്ള കാണികളെപ്പോലും മുഷിപ്പിക്കാനും അകറ്റിനിറുത്താനും പര്യാപ്തമായ ഘടകങ്ങള്‍ കൂടിയാട്ടത്തില്‍ സന്നിവേശിപ്പിപ്പെട്ടിരിക്കുന്നു എന്നു സമ്മതിക്കാതെ വയ്യ. ഏതദ്ഘടകങ്ങളെ സാമാന്യമായി ഒന്നു സമീക്ഷിക്കാനാണു്‌ ഈ ലേഖനത്തില്‍ ഉദ്യമിക്കുന്നതു്‌.
സംസ്കൃതപരിചയം:
ഒന്നാമതായി വേണ്ടതു്‌ സംസ്കൃതഭാഷാപരിചയം. വിദൂഷകന്‍ ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളും രംഗത്തു്‌ ഉപയോഗിക്കുന്നതു്‌ സംസ്കൃതമാണു്‌. (നീചകഥാപാത്രങ്ങള്‍ പറയുന്നതു്‌ പ്രാകൃതമാണു്‌, അതു്‌ സംസ്കൃതത്തോളം പോലും ഗ്രാഹ്യമല്ലല്ലോ.) ഭാസന്റെ പ്രതിമാനാടകം, വിച്ഛിന്നാഭിഷേകം, ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമാണി എന്നീ മൂന്നു്‌ നാടകങ്ങള്‍ രാമായണകഥയെ ഉപജീവിക്കുന്നവയാണു്‌. ഇവ മൂന്നും ചേര്‍ന്നാല്‍ ഉത്തരകാണ്ഡം ഒഴിച്ചുള്ള രാമായണകഥ മുഴുവനുമായി. ദിവസേന അവതരിപ്പിക്കുകയാണെങ്കില്‍ ഒരു കൊല്ലം എടുക്കും ഇവ അഭിനയിച്ചു തീരാന്‍ ! കൂടിയാട്ടത്തില്‍ കഥയുടെ പുരോഗതി എത്ര 'വേഗ'ത്തിലാണെന്നു്‌ സൂചിപ്പിക്കാനാണു്‌ ഇതിവിടെ പ്രസ്താവിച്ചതു്‌. ഒരു രാത്രികൊണ്ടു്‌ സമ്പൂര്‍ണ്ണരാമായണം കഥകളി പതിവുണ്ടെന്നതു്‌ ഓര്‍ക്കുക. അതിരിക്കട്ടെ. ഭാഷ സംസ്കൃതമാണെങ്കിലും പുരാണകഥാപരിചയം ഉണ്ടെങ്കില്‍ ആട്ടം മനസ്സിലാക്കാമല്ലോ എന്നാണെങ്കില്‍ ആ സമാധാനത്തിനും വകയില്ല. പലപ്പോഴും ഒരു ശ്ലോകം മുഴുവന്‍ ആടിക്കഴിഞ്ഞ ശേഷമാണു്‌ നങ്ങ്യാര്‍ അതു്‌ ചൊല്ലുക. ഈ ശ്ലോകങ്ങളാകട്ടെ സംസ്കൃതകാവ്യങ്ങളില്‍ നിന്നു്‌ എടുത്തവയാവും. എന്നുവെച്ചാല്‍ നല്ല കാവ്യവ്യുല്‍പത്തിയും കാവ്യപരിചയവും, അതോടൊപ്പം മുദ്രകളുടെ ശരിയായ ജ്ഞാനവും ചേര്‍ന്നാലേ ആട്ടം നേരാംവണ്ണം മനസ്സിലാവുകയുള്ളൂ. ശ്ലോകം ആദ്യം ചൊല്ലി അഭിനയിക്കുന്നതു്‌ കാണികള്‍ക്കു്‌ സഹായകരമാകുമെങ്കിലും നിര്‍വ്വഹണത്തില്‍ ഇങ്ങനെ ചെയ്യാതിരിക്കുന്നതിനു്‌ ഒരു കാരണമുണ്ടു്‌. ക്രമദീപികയിലുള്ള എല്ലാ പദ്യങ്ങളും ചാക്യാര്‍ ഉപയോഗിച്ചുവെന്നുവരില്ല. ഏതാണു്‌ എടുക്കുക ഏതാണു്‌ ഒഴിവാക്കുക എന്നു്‌ നങ്ങ്യാര്‍ക്കു്‌ മുന്‍കൂട്ടി അറിയുകയുമില്ല. അതിനാലാണു്‌ അഭിനയത്തിന്റെ അവസാനത്തില്‍ നങ്ങ്യാര്‍ അതു്‌ ചൊല്ലുന്നതു്‌. നിര്‍വ്വഹണത്തില്‍ ചാക്യാര്‍ സ്വയം ശ്ലോകം ചൊല്ലില്ല, മുദ്രകള്‍ മാത്രമേയുള്ളൂ. ഉദാഹരണത്തിനു്‌, നിര്‍വ്വഹണത്തില്‍ രാവണന്റെ പരാക്രമം വര്‍ണ്ണിക്കുകയാണെന്നു വെക്കുക. ബ്രഹ്മാവിനെ തപം ചെയ്തു്‌ വരം നേടിയതും, ദേവേന്ദ്രനെ ജയിച്ചു്‌ കല്‍പതരു കൊണ്ടുവന്നതും ഒക്കെ വിശദമായി ആടും. രാമായണത്തിലെ ശ്ലോകങ്ങള്‍ തന്നെ ഇതിനു്‌ ഉപയോഗിച്ചെന്നും വരും. എന്നാല്‍ കൈലാസോദ്ധാരണം ചെയ്തതും ശിവന്റെ കയ്യില്‍ നിന്നു്‌ ചന്ദ്രഹാസം നേടിയതും വിസ്തരിക്കുമ്പോള്‍ ഒരടികൂടി പിന്നോട്ടുപോയി, ഈ പരമശിവന്‍ എങ്ങനെയുള്ള പുള്ളിയാണു്‌ എന്നു്‌ കാണിക്കുവാനായി കാമദഹനംകഥ വര്‍ണ്ണിക്കാം. ഇതിനു്‌ കുമാരസംഭവത്തിലെ ശ്ലോകങ്ങള്‍ ഉപയോഗിക്കുന്നതു്‌ കണ്ടിട്ടുണ്ടു്‌.
ക്രോധം പ്രഭോ സംഹര സംഹരേതി
യാവത്‌ ഗിരം ഖേ മരുതാം ചരന്തീ
താവത്‌ സ:വഹ്നി: ശിവനേത്രജന്മാ
ഭസ്മാവശേഷം മദനം ചകാര."
മുദ്ര അറിയില്ലെങ്കില്‍ രക്ഷയില്ല. കുമാരസംഭവത്തിലെ പദ്യങ്ങള്‍ ഹൃദിസ്ഥമായ ആള്‍ക്കുകൂടി നങ്ങ്യാര്‍ അതു്‌ ചൊല്ലിക്കേള്‍ക്കുമ്പോഴാണു്‌, ഓ, ഇതാണോ ഇത്രനേരം ആടിയതു്‌ എന്നു്‌ പിടികിട്ടുകയുള്ളൂ.
നാടകങ്ങള്‍:
രാമായണകഥയെ ഉപജീവിക്കുന്ന മൂന്നു്‌ സംസ്കൃതനാടകങ്ങള്‍ - ഭാസകൃതമായ പ്രതിമാനാടകം, അഭിഷേകനാടകം എന്നിവയും ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയും - ഇവ കൂടാതെ അരങ്ങില്‍ വരാറുള്ള രണ്ടു്‌ നാടകങ്ങള്‍ കുലശേഖരവര്‍മ്മന്റെ സുഭദ്രാധനഞ്ജയവും തപതീസംവരണവും. പല്ലവരാജാവായിരുന്ന മഹേന്ദ്രവര്‍മ്മന്റെ മത്തവിലാസപ്രഹസനം, ശ്രീഹര്‍ഷന്റെ നാഗാനന്ദം, ഭാസന്റേതെന്നു വിശ്വസിക്കപ്പെടുന്ന സ്വപ്നവാസവദത്തം, പ്രതിജ്ഞായൗഗന്ധരായണം എന്നിവയും ചാക്യാന്മാര്‍ക്കു്‌ പ്രിയപ്പെട്ട നാടകങ്ങളാണു്‌. പ്രതിജ്ഞായൗഗന്ധരായണത്തിലെ മന്ത്രാങ്കം എന്ന മൂന്നാമങ്കം നാല്‍പത്തിയൊന്നു്‌ രാത്രികൊണ്ടു്‌ അഭിനയിച്ചിരുന്നതായി കേട്ടിട്ടുണ്ടു്‌. (ഭാസന്റെ മറ്റു നാടകങ്ങളായ ബാലചരിതം, പഞ്ചരാത്രം, ദൂതഘടോല്‍ക്കചം, മദ്ധ്യമവ്യായോഗം, ഊരുഭംഗം എന്നിവയും ഒരു കാലത്തു്‌ അഭിനയിച്ചിരുന്നിരിക്കാം. ബാലചരിതത്തിലെ സൂത്രധാരന്‍ പലപ്പോഴും അരങ്ങേറ്റത്തിനു്‌ കെട്ടാറുള്ള വേഷമാണു്‌. അമ്മന്നൂര്‍ മാധവചാക്യാരുടെ അരങ്ങേറ്റവും ഈ വേഷത്തോടെയായിരുന്നു.) കാളിദാസന്റെ അഭിജ്ഞാനശാകുന്തളം, നീലകണ്ഠന്റെ കല്യാണസൗഗന്ധികം, ബോധായനന്റെ ഭഗവദജ്ജുകീയം എന്നിവയും ചിട്ടപ്പെടുത്തി അരങ്ങത്തു്‌ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ടു്‌.
ചാക്യാര്‍കൂത്തിലെ ചാക്യാര്‍ കഥപറയുന്ന സൂതനാണു്‌. ഇതേ വേഷവിധാനത്തോടെയും ചേഷ്ടകളോടെയുമാണു്‌ നാടകങ്ങളിലെ വിദൂഷകന്‍ രംഗത്തു വരുന്നതു്‌. കഥാനായകനായ രാജാവിന്റെ ഇഷ്ടതോഴനായ ബ്രാഹ്മണനായിട്ടാണു്‌ വിദൂഷകന്റെ സ്ഥാനം. ശുദ്ധഗതിക്കാരനും ഫലിതപ്രിയനും ആഹാരവിഷയത്തില്‍ അമിതാസക്തിയുള്ളവനുമായിട്ടാണു്‌ വിദൂഷകനെ ചിട്ടപ്പെടുത്തിയിട്ടുള്ളതു്‌.

വര "തരം" പോലെ വരച്ചാല്‍



വര "തരം" പോലെ വരച്ചാല്‍ കാണുന്നവരില്‍ ചിന്ത ജനിക്കണം ചിന്തിച്ചവര്‍ക്ക് ചിരി പടരണം .
കാര്‍ട്ടൂണ്‍ രചന യില്‍ തനി നാടന്‍ ശൈലി പിന്തുടരുന്ന നവ പ്രതിഭയാണ് ബിനു.ആശ്രയ ബിനു എന്ന പേരില്‍ കേരളത്തില്‍ അറിയപെടുന്ന ബിനുവിന്റെ ബ്രഷ് ചലിച്ചാല്‍ പിറക്കുന്നത്‌ ഓയില്‍ പെയിന്റിംഗ്,അല്ലെങ്കില്‍ ഒരു കാര്‍ട്ടൂണ്‍ അതുമല്ലങ്കില്‍ സുഹൃത്തുകളില്‍ ആരുടെയങ്കിലും കാരിക്കേച്ചര്‍.ബിനുവിന്‍റെ ഓരോ രചനയിലും നിഴലിച്ചു നില്‍ക്കുന്നത് സാമൂഹിക വിഷയങ്ങള്‍.ബിനുവിന്റെ രചനാ പാടവം വിരല്‍ ചൂണ്ടുന്നത് കാലിക പ്രസക്തമായ വിഷയത്തിലേക്ക്.
വയലാറിന്റെ കവിത കടം എടുത്താല്‍ " സ്നേഹിക്കുക്കയില്ല ഞാന്‍ നോവും ആതമാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും ".ഈ വരികളില്‍ മനസ് അര്‍പ്പിച്ചു ബിനു വരച്ചു."മരമാണ് പ്രകൃതി നമ്മള്‍ക്ക് തന്ന യഥാര്‍ത്ഥ വരം" എന്ന് ബിനു വരയിലൂടെ ഓര്‍മിപ്പിക്കുന്നു.സാഹിത്യ സാംസ്കാരിക നായകന്‍ മാരുടെ മുഖ വടിവുകള്‍ ബിനുവിന്റെ രചനയില്‍ സുന്ദരം.

സുഹൃത്തുക്കളുടെ ആകാരം ക്യാന്‍വാസില്‍ ചടുലതയോടെ വരച്ചു അവര്‍ക്ക് സമ്മാനിക്കുന്ന ബിനു ചിത്രകലയുടെ പടവുകള്‍ കയറുന്നു.വരകളെ സ്നേഹിക്കുന്ന ബിനു ആശ്രയക്ക്‌ സിഗ്നേച്ചര്‍ ന്യൂസ് നന്മ നേരുന്നു

വയലേലകളിലെ നാടന്‍ പാട്ടുകള്‍

വയലേലകളിലെ നാടന്‍ പാട്ടുകള്‍

തെയ്യോം തക താരോം തിത്തോം….

തക തെയ്യ്ത്തക താരോം തിത്തോം….

രാരിക്കംരാരോ….രേരിക്കംരേരോ…

നാട്ടുമലയാണ്‍മയുടെ പാട്ടുസിദ്ധി മുഴങ്ങി നിറഞ്ഞുനില്‍ക്കുന്നു ഈ ഈരടികളില്‍ …..


തുടികൊട്ടി താളത്തിനൊത്ത് ആടിപാടി അവര്‍, നാടന്‍ പാട്ടുസംഘങ്ങള്‍ നാടുനീളെ അലയുന്നു ഗ്രാമീണതനിമയുമായി. ജനമനസ്സുകളിലേക്ക് വളരെപ്പെട്ടെന്ന് കടന്നുചെല്ലുവാന്‍ ഏറ്റവും എളുപ്പമുള്ള വഴികളായിരുന്നു നാടന്‍പാട്ടുകള്‍.

ഇതുകൊണ്ടുതന്നെയാണ് ഭാരതത്തില്‍ നാടോടിസംഗീതത്തിന് അതിന്റേതായ മുദ്രപതിപ്പിക്കാന്‍ കഴിഞ്ഞതും. നാടന്‍ പാട്ടുകള്‍ മനുഷ്യന്‍ ആദ്യം ഉണ്ടാക്കിയ പാട്ടുകള്‍ആണ് നാടന്‍പാട്ടുകള് ‍.നാട്ടിലൊട്ടാകെ പ്രചരിക്കുന്നത് എന്ന അര്‍ഥത്തിലാണ് നാടോടിപാട്ടുകള്‍ എന്നറിയപ്പെടുന്നത്. നാടോടിപ്പാട്ടുകളുടെ നിര്‍വചനത്തില്‍നിന്ന് തന്നെ അതിന്റെ സവിശേഷതകളെ കണ്ടെത്താന്‍കഴിയും. ഇവ സാധാരണജനങ്ങളില്‍ നിന്നുണ്ടായതാണ്. വളരെ നിസ്സാരമെന്ന് തോന്നാവുന്ന ആവര്‍ത്തന പദ സ്വഭാവത്തിലെ നാടന്‍പാട്ടുകളില്‍ തനതായ ധര്‍മങ്ങളുണ്ട്.വാമൊഴിയിലൂടെ മാത്രം നിലനിന്നുപോരുന്ന
നാടന്‍പാട്ടുകളേയും മറ്റും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതിന് സഹായിക്കുന്നത് ഈ സവിശേഷ സ്വഭാവമാണ്.

 ഭാഷയുടെ ലാളിത്യവും സൗന്ദര്യവും തുളുമ്പുന്ന നാടന്‍പാട്ടുകള്‍ പലതും വിസ്മൃതിയിലായെങ്കിലും ോലിക്കിടയില്‍ ആവേശംവിതറുന്ന വരികള്‍ ഇന്നും പഴമക്കാരുടെ ഓര്‍മകളില്‍ മാത്രമാണ് നിറയുന്നത്. 

ആ കലാരൂപങ്ങളുടെ അവതാരകരായ ജനവിഭാഗങ്ങള്‍ ഒരു കാലത്ത് അഭിമുഖീകരിച്ച സമൂഹികപ്രശ്നങ്ങള്‍,സാമൂഹികവിമര്‍ശനം,ആചാരങ്ങള്‍,ജനങ്ങളെ ഒരുമിപ്പിക്കുന്ന ഘടകങ്ങള്‍

ആധുനിക തലമുറക്ക് നാടന്‍കലകളിലൂടെ കണ്ടെത്താന്‍കഴിയും. ഓരോ സമുദായത്തിനും സ്വതന്ത്രമായ സംസാര രീതിയുണ്ട്.സാധാരണ സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ സാഹിത്യ ഭാഷയില്‍ നിന്ന് ഭിന്നമായിരിക്കയന്നതായി കാണാം. വാമൊഴിയിലൂടെ തലമുറയില്‍ നിന്ന് തലമുറയിലേക്ക് 

കൈമാറ്റം ചെയ്യപ്പെട്ടവയാണ് നാടന്‍പാട്ട്. ഒരേ സംസ്കാരത്തില്‍ തന്നെ ആശയം കൊണ്ടും ,സ്വഭാവം കൊണ്ടും, വലിപ്പം കൊണ്ടും വ്യത്യസ്തങ്ങളായ നാടന്‍പാട്ടുകള്‍ കണ്ടുവരുന്നു .

കഥകളി

കഥകളി


കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളിശാസ്ത്രക്കളിചാക്യാർകൂത്ത്കൂടിയാട്ടംകൃഷ്ണനാട്ടംഅഷ്ടപദിയാട്ടം,ദാസിയാട്ടംതെരുക്കൂത്ത്തെയ്യംതിറപടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം ഒരുകാലത്ത് വരേണ്യവിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു


Wednesday, 12 August 2015



                            മലയാളത്തിനുശ്രേഷ്ഠഭാഷാപദവി



ന്യൂഡല്‍ഹി:  ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി മലയാളം. 2004ല്‍ തമിഴിനും 2005ല്‍ സംസ്‌കൃതത്തിനും 2008ല്‍ കന്നഡയ്ക്കും തെലുങ്കിനും ക്ലാസിക്കല്‍ പദവി ലഭിച്ചിരുന്നു.
മലയാള ഭാഷയുടെ 1500 വര്‍ഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്ത് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉപസമിതി കഴിഞ്ഞ ഡിസംബറിലാണ് ശ്രേഷ്ഠഭാഷാ പദവി മലയാളത്തിനും നല്‍കാമെന്ന ശുപാര്‍ശ സാംസ്‌കാരികമന്ത്രാലയത്തിന് നല്‍കിയത്.
മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെടുന്നതോടെ, കേന്ദ്രസഹായമായി നൂറുകോടി രൂപ വരെ ലഭിക്കും. ഇതിനുപുറമെ യു.ജി.സി ഭാഷാപഠനത്തിനായി പ്രത്യേക കേന്ദ്രം രൂപവത്കരിക്കുകയും ചെയ്യും.
ശ്രേഷ്ഠപദവി നല്‍കാനായി രണ്ടായിരം വര്‍ഷത്തെ കാലപ്പഴക്കം മലയാളത്തിനില്ലെന്നുള്ള കാരണത്തെത്തുടര്‍ന്ന് ആദ്യം ആവശ്യം നിരസിച്ചെങ്കിലും ഡിസംബറില്‍ ചേര്‍ന്ന ഉപസമിതി യോഗം വിഷയം വീണ്ടും പരിഗണിച്ചു. ഈ യോഗത്തില്‍ മലയാളത്തിന് രണ്ടായിരത്തിലേറെ വര്‍ഷത്തെ കാലപ്പഴക്കമുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കാന്‍ കേരളത്തിനു കഴിഞ്ഞു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ സമിതി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു.